02:00pm 10 November 2026
NEWS
രാജീവിന്റെ മുഖത്തിന് ‘ശോഭ’ ഏറും
നേതൃസമവാക്യം മാറ്റിമറിക്കുമോ ...?

12/07/2025  10:01 AM IST
News Bureau
എന്താകും അടുത്ത് ?
HIGHLIGHTS

വി. മുരളീധരൻ, കെ. സുരേന്ദ്രൻ പക്ഷത്തിന് അര്‍ഹമായ പരിഗണന ലഭിക്കാത്ത സാഹചര്യത്തിൽ പാര്‍ട്ടിയിലെ നേതൃസമവാക്യങ്ങൾ ഇനി ശോഭയ്ക്ക് കീഴിൽ... 

തിരുവനന്തപുരം : ഇനി രാജീവ് ചന്ദ്രശേഖറിന്റെ മുഖത്തിന് ‘ശോഭ’യേറും. ബി.ജെ.പി. സംസ്ഥാന പുനഃസംഘടന ഏറെക്കുറേ പൂര്‍ത്തിയായ സാഹചര്യത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ രാജീവിന്റെ അടുത്തപ്ലാൻ എന്താകും എന്നതാണ് ഏവരും ഉന്നയിക്കുന്ന ചോദ്യം. മികച്ചൊരു വാഗ്മിയായി സ്വയം ഉയരാൻ സാധിക്കാത്ത രാജീവ് ശോഭ സുരേന്ദ്രൻ എന്ന തീപ്പൊരി ബ്രാന്റിനെ പാര്‍ട്ടിയുടെ മുഖമായും നാവായും ഉയര്‍ത്തി കാട്ടിയാകും ഇനിയുള്ള പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം. പ്രബലരായ വി. മുരളീധരൻ, കെ. സുരേന്ദ്രൻ പക്ഷത്തിന് അര്‍ഹമായ പരിഗണന ലഭിക്കാത്ത സാഹചര്യത്തിൽ പാര്‍ട്ടിയിലെ നേതൃസമവാക്യങ്ങൾ ഇനി ശോഭയ്ക്ക് കീഴിൽ അണിനിരക്കുമെന്നാണ് ഏവരും പ്രത്യാശിക്കുന്നത്. 
      ശോഭയെ മുന്നിൽ നിര്‍ത്തി സംസ്ഥാനത്തുടനീളം ബൂത്തുതല പ്രചാരണപ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുക, അതിലൂടെ പാര്‍ട്ടിയുടെ പ്രാദേശിക അടിത്തറ വിപുലമാക്കുക – ഇതാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശമെന്നറിയുന്നു. മികച്ച പ്രാസംഗികരെ പാര്‍ട്ടിയുടെ മുഖമായി ഉയര്‍ത്തിക്കാട്ടുക എന്നതും പ്രഖ്യാപിത ലക്ഷ്യങ്ങളിൽപ്പെടുന്നു. 2025ലെ പ്രാദേശികതിരഞ്ഞെടുപ്പിനെ 2026ന് മുമ്പുള്ള ഡ്രസ് റിഹേഴ്സലായിട്ടാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം കണക്കാക്കുന്നത്. ഇതിൽ വിജയിക്കാൻ സാധിച്ചാൽ 2026ൽ ബി.ജെ.പിക്ക് കേരളത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കും എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img